കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പയ്യന്നൂർ:കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയര്‍സെക്കണ്ടറി സ്കൂളും ഹിയര്‍ ടോണ്‍ ഓഡിയോളജി പയ്യന്നൂരും സംയുക്തമായി കേള്‍വിപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ എൻ എസ് എസ് യൂനിറ്റിൻ്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് പയ്യന്നൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ വി.പി.മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം,ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.പി.പ്രദീപന് മുഖ്യാതിഥിയാ യി.പ്രിന്‍സിപ്പല്‍ ശ്രീജ.ബി.എന്‍ അധ്യക്ഷയായി.സീനിയര്‍ കണ്‍സല്‍ട്ടൻ്റ് ഓഡിയോളജിസ്റ്റ് ഷാനിഫ.പി ക്ലാസ്സെടുത്തു . സുജിത.കെ,അനില്‍.ഓ.കെ,സജിനബാലന്,സയന.പി എന്നിവര്‍ സംസാരിച്ചു.







