സഹകരണസംഘത്തിൽ നിന്നും 5,24,969.74 രൂപ തട്ടിയെടുത്തു

മേൽപ്പറമ്പ :സഹകരണ സംഘത്തിൽ നിന്നും 5,24,969.74 രൂപ തട്ടിയെടുത്തുവെന്ന സെക്രട്ടറിയുടെ പരാതിയിൽ സംഘത്തിലെ മെമ്പർക്കെതിരെ പോലീസ് കേസെടുത്തു. പൊയിനാച്ചി ഫാർമേർസ് വെൽഫേർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സെക്രട്ടറി കെ. ഗിരി കൃഷ്ണൻ്റെ പരാതിയിലാണ് സൊസൈറ്റി മെമ്പർ കുറ്റിക്കോലിലെ ബി. ഉണ്ണികൃഷ്ണനെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്തത്. 2026 ഫെബ്രവരി 22നും മാർച്ച് ആറ് വരെയുള്ള കാലയളവിലാണ് പ്രതി സൊസൈറ്റിയിലെ അക്കൗണ്ടിലേക്ക് ഏഴ് തവണകളായി പല വ്യക്തികളിൽ നിന്നും സ്കാം മണി അയപ്പിച്ച് ആയത് പിൻവലിച്ച് സൊസൈറ്റിയുടെ അക്കൗണ്ട് ലീൻ ആയത് വഴി സൊസൈറ്റിക്ക് 5, 24, 969.74 രൂപ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.







