കനത്ത ഇടിമിന്നലിൽ വീടിന് കേടുപാട്; പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു

Screenshot
മലപ്പട്ടം: മലപ്പട്ടത്ത് കനത്ത ഇടിമിന്നലിൽ വീടിന് കാര്യമായ നാശനഷ്ടം. ചൂളിയാട് ചെപ്പന കൊഴുമ്മലിൽ സക്കറിയാക്കയുടെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത്. വീടിന്റെ ചുമർ ഇടിഞ്ഞുവീഴുകയും വൈദ്യുതി മീറ്റർ പൂർണ്ണമായി പൊട്ടിത്തെറിക്കുകയും ചെയ്തു. കൂടാതെ വീട്ടിലെ മറ്റ് പ്രധാനപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അനീഷ് കുമാർ എന്നിവർ ഏഴാം വാർഡിലെ ഈ വീട് നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.







