കോൺഗ്രസ്സ് നേതാവും സാമൂഹിക പ്രവർത്തകനുമായ കണിയേരിയിലെ പി പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

വെള്ളൂർ : കോൺഗ്രസ്സ് നേതാവും സാമൂഹിക പ്രവർത്തകനുമായ കണിയേരിയിലെ പി പി കൃഷ്ണൻ മാസ്റ്റർ (90) അന്തരിച്ചു. പയ്യന്നൂർ നഗരസഭ കൗൺസിലർ,പയ്യന്നുർ ടൗൺ ബാങ്ക് ഡയറക്ടർ, മുൻ മണ്ഡലം ബ്ലോക്ക് പ്രസിഡന്റ്, കെകെ ഡി ഓഡിറ്റോറിയം നിർമ്മാണ പ്രസിഡന്റ്, കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ : കെ പി കമലാക്ഷി (കുന്നരു ). മക്കൾ : അനിത കെ പി (കണ്ടോത്ത് ), കവിത കെ പി(കരിവെള്ളൂർ ), സജിത്ത് കുമാർ കെ പി (വെള്ളൂർ ).മരുമക്കൾ :പരേതനായ ജി. ഇ സുധാകരൻ (കണ്ടോത്ത് ), എം ടി രവീന്ദ്രൻ (ബേക്കറി , കരിവെള്ളൂർ ), പി സരള (കുഞ്ഞിമംഗലം ).
സഹോദരങ്ങൾ: പി പി ദാമോദരൻ (മുൻ കൗൺസിലർ, പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടർ ), പി പി ശ്രീധരൻ (വെള്ളൂർ ),പരേതരായ കുഞ്ഞി പാർവ്വതി (കിഴക്കുമ്പാട് ), നാരായണി (അന്നൂർ ), ലക്ഷ്മി (പഴയങ്ങാടി ). നാളെരാവിലെ 10 മണിക്ക് ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂളിൽ പൊതുദർശനം 11 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്ക്കാരം.







