LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 7, 2026

കണ്ണൂരിൽ വീട് കുത്തിത്തുറന്ന് മൊബൈൽ ഫോണും വെള്ളി അരഞ്ഞാണവും കവർന്ന മോഷ്ടാവ് പിടിയിൽ

0
7ba7176f-f41a-410a-8637-b6d28c78d542
Spread the love

കണ്ണൂർ: വീടിന്റെ അടുക്കള വാതിലിന്റെ ഓടാമ്പൽ തകർത്ത് മൊബൈൽ ഫോണും വെള്ളി അരഞ്ഞാണവും കവർന്ന കേസിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. ഹോട്ടൽ തൊഴിലാളിയായ ബിഹാർ മധുബനി സ്വദേശി എം.ഡി. യാസിനെയാണ് (20) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പാറക്കണ്ടി ബിവറേജിന് സമീപത്തെ എൻ. ഷൈലജയുടെ (68) വീട്ടിലാണ് മോഷണം നടന്നത്. ഒക്ടോബർ 4-ന് വൈകുന്നേരം 3 മണിക്കും 4 മണിക്കുമിടയിലാണ് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി പ്രതി അകത്തുകടന്നത്. 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണും അഞ്ച് പവനോളം തൂക്കം വരുന്ന വെള്ളി അരഞ്ഞാണവുമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

വീടിന്റെ പരിസരത്തെ വിവിധ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗണിന് സമീപത്തുനിന്ന് ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. സംഭവദിവസം തൊട്ടടുത്തുള്ള ക്ഷേത്രത്തിലും പ്രതി മോഷണശ്രമം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, നസീൽ, അസി. പോലീസ് കമ്മീഷണറുടെ ഷാഡോ ടീം അംഗങ്ങളായ റനീഷ്, യൂസഫ്, ഷംജിത്ത്, അഭിഷേക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!