അഡൂരിലെ ധ്യാൻ ജിത്തിന്റെ ചികിത്സയ്ക്കായി മേരിഗിരി സ്കൂൾ രണ്ടര ലക്ഷം രൂപ കൈമാറി

ശ്രീകണ്ഠപുരം: അഡൂരിലെ ധ്യാൻ ജിത്തിന്റെ ചികിത്സാ സഹായത്തിനായി ശ്രീകണ്ഠപുരം പൊടിക്കളത്തെ മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും സമാഹരിച്ച രണ്ടര ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റെജിസ് കറിയാ സി.എസ്.ടി., വൈസ് പ്രിൻസിപ്പൽമാർ, സ്കൂൾ ലീഡേഴ്സ്, മറ്റ് ജീവനക്കാർ എന്നിവർ ചേർന്ന് ധ്യാൻജിത്ത് ചികിത്സാ സഹായ കമ്മിറ്റിയുടെ രക്ഷാധികാരിയും മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന് ചെക്ക് കൈമാറി.
ചടങ്ങിൽ ധ്യാൻജിത്ത് ചികിത്സാ കമ്മിറ്റിയുടെ രക്ഷാധികാരിയും മലപ്പട്ടം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി. അനീഷ് കുമാർ, ചികിത്സാ കമ്മിറ്റിയംഗം അമ്പിലോത്ത് രാജൻ, ഇ.പി. രഘുനാഥ് എന്നിവർ സന്നിഹിതരായിരുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മേരിഗിരി സ്കൂളിന്റെ പ്രിൻസിപ്പലിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു.







