LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 5, 2026

ഫൈൻ ആർട്സ് സൊസൈറ്റിചെണ്ടമേളം അരങ്ങേറ്റം .

0
41bf962d-d956-4360-8452-43aa272fddd4
Spread the love

പയ്യന്നൂർ: ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ വി മണിയുടെ ശിക്ഷണത്തിൽ അഭ്യസിച്ച കുട്ടികളുടെയും മുതിർന്നവരുടെയും ചെണ്ടമേളം അരങ്ങേറ്റം പയ്യന്നൂർ മഹാദേവഗ്രാമത്തിൽ നടന്നു. പയ്യന്നൂർ എം എൽ എ വി . കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്‌ യു .നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പ്രദീപൻ, കേരള കൗമുദി കണ്ണൂർ ബ്യുറോ ചീഫ് സുജിത് ഭാസ്‌കർ,എം പ്രഭാകരൻ, വാദ്യരത്നം എരമം രാമകൃഷ്ണ മാരാർ, പി പത്മനാഭൻ മാസ്റ്റർ,പി പ്രേമരാജ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.കെ വി മണി മറുപടി പ്രസംഗം നടത്തി. ഫൈൻ ആർട്സ് സൊസൈറ്റി അറുപതിയാറാം വാർഷികത്തിന്റെ ഭാഗമായുള്ള താരിഫിന്റെ പ്രകാശനം വി എം മുരളീധരന് നൽകിക്കൊണ്ട് വി കുഞ്ഞികൃഷ്ണൻ എം എൽ എ. നിർവ്വഹിച്ചു. സെക്രട്ടറിപി.രവീന്ദ്രൻ സ്വാഗതവുംവി പി രാജേഷ് നന്ദിയും പറഞ്ഞു .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!