വയോധികയുടെ സ്വർണ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

Screenshot
തളിപറമ്പ് :പൂമംഗലത്ത് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.
ഗൂഡല്ലൂർ നീലഗിരി സ്വദേശിയും ഇപ്പോൾ മീനങ്ങാടി താമസിക്കുകയും ചെയ്യുന്ന ഷിബി നെ(21)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തത്. കുലുക്കി സർബത്ത് കട നടത്തി വരികയായിരുന്ന ഇയാളെ എറണാകുളം സെൻ്ററിൽ വെച്ചാണ് പിടികൂടിയത്.തളിപ്പറമ്പ് എസ്.എച്ച്.ഒ ശ്രീഹരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ സാംസൺ, സി.ജി അറസ്റ്റ് ചെയ്‌തു. സംഘത്തിൽ എസ്.ഐ ടോമി, എ.എസ്.ഐ ഇബ്രാഹിം, സീരന്തകത്ത് സി.പി.ഒ മഹേഷ്, അബ്ദുൾ അസീസ് എന്നിവരും ഉണ്ടായിരുന്നു.







