പയ്യന്നൂർസബ്ജില്ല കലോത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനത്തിൽ എം എൽ എ ഒഴിവാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

.
പയ്യന്നൂർ : പയ്യന്നൂർ ഉപജില്ല 65 -മത്കേരള സ്കൂൾ കലോത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടന പരിപാടിയിൽ നിന്നും സ്ഥലം എം എൽ എയെ ഒഴിവാക്കി ജന പ്രാതിനിധ്യമില്ലാത്ത ഒരാളെ കൊണ്ട് ഉദ്ഘാടനം ചെയ്ത നടപടി വിവാദമായതോടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. കലോത്സവവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളുടെ ഉദ്ഘാടനം അതാതു പ്രദേശത്തെ നിലവിലെ ജനപ്രതിനിധികൾ മാത്രമെ ചെയ്യുവാൻ പാടുള്ളൂ എന്നാണ് എല്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർമാർക്കും ജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും
നമ്പർ DGE/4000/2026- Y2 പ്രകാരം ഈ മാസം മൂന്നാം തീയതിഉത്തരവിറക്കിയിരിക്കുന്നത്.
പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് കഴിഞ്ഞ മാസം29 ന് സ്കൂൾ ഉപജില്ല കലോത്സവ
സംഘാടക സമിതി ഓഫീസ് നിലവിലെ എം എൽ എ. വി . കുഞ്ഞികൃഷ്ണനെ തഴഞ്ഞ്
മുൻ എംഎൽഎ യായിരുന്നടി ഐ മധുസൂദനനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചിലരുടെ താല്പര്യപ്രകാരം നടന്ന ചടങ്ങ് നിലവിലെ പ്രോട്ടോകോൾ ലംഘിച്ചു കൊണ്ടായിരുന്നുവെന്ന് ആക്ഷേപം ഉയർന്നതോടെ വകുപ്പ് മന്ത്രിക്ക്പരാതി പോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയരക്ടർ ഉദ്യോഗസ്ഥർക്കായിഉത്തരവിറക്കിയിരിക്കുന്നത്. സെൻ്റ് മേരീസ് സ്‌കൂളിലെ ഉദ്ഘാടനചടങ്ങിൽ ഭക്ഷണകമ്മിറ്റി കൺവീനർ സിബി ചെറിയാൻ മാസ്റ്റർ, പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ അഡ്വ. സരിൻ ശശി,പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എ അബ്ദുൽ ബഷീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കലോത്സവ പ്രോഗ്രാം കമ്മിറ്റി ചെയർമാനും കൂടിയായ എം. പ്രദീപൻ,ഭക്ഷണ കമ്മിറ്റി ചെയർമാൻ പോത്തേര കൃഷ്ണൻ, പിടിഎ പ്രസിഡൻറ് റിന്റോ ജോസ്, സ്വീകരണ കമ്മിറ്റി ചെയർമാൻ മോഹനൻ മാസ്റ്റർ, ഗീത ടീച്ചർ, പനക്കീൽ ബാലകൃഷ്ണൻ , ശ്രീമതി ജോവിഷ് ജോർജ് എന്നിവർചടങ്ങിൽ സംസാരിച്ചിരുന്നു .







