LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 4, 2026

കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി ടീം: എം.വി. ജയരാജൻ

0
Screenshot

Screenshot

Spread the love

കണ്ണൂർ: കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി ടീമാണെന്നും, യുഡിഎഫ് തകർന്നുപോയെന്ന യുഡിഎഫ് കൺവീനറുടെ വിലയിരുത്തൽ തികച്ചും ശരിയാണെന്ന് ഓരോ ദിവസത്തെയും അനുഭവങ്ങൾ തെളിയിക്കുന്നുവെന്നും സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഡിഎഫ് യോഗം പോലും ചേരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് പല നിയമങ്ങളും അറിയുന്നതെന്നുമാണ് കൺവീനർ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രസ്താവന👇

കേരളം ഭരിക്കുന്നത് യുഡിഎഫ്-ബിജെപി ടീമാണ്. ടീം യുഡിഎഫ് തകർന്നുവെന്ന് യുഡിഎഫ് കൺവീനറുടെ വിലയിരുത്തൽ തികച്ചും ശരിയാണെന്ന് ഓരോ ദിവസത്തെയും അനുഭവങ്ങൾ തെളിയിക്കുന്നു. യുഡിഎഫ് യോഗം പോലും ചേരുന്നില്ല എന്നും മാധ്യമങ്ങളിലൂടെയാണ് പല നിയമങ്ങളും അറിയുന്നതൊന്നുമാണ് കൺവീനർ പറഞ്ഞത്. “വീണ്ടും കലുഷിത കോൺഗ്രസ്” എന്ന് കേരളത്തിലെ കോൺഗ്രസിലെയും യുഡിഎഫിലെയും തമ്മിലടി യെ കുറിച്ച് മനോരമയ്ക്ക് പോലും വാർത്ത നൽകേണ്ടി വന്നു. മുൻ യുഡിഎഫ് സർക്കാരുകളുടെ ഭരണകാലത്ത് അവസാന മാസങ്ങളിൽ ആണ് തമ്മിലടി രൂക്ഷമായത് എങ്കിൽ ഇപ്പോൾ വി ഡി സതീശൻ സർക്കാറിന്റെ കാലത്ത് ആദ്യ മാസങ്ങളിൽ തന്നെ തമ്മിലടി ആരംഭിച്ചു.
കോൺഗ്രസ് നേതാക്കളുടെ അജ്ഞകനുസരിച്ച് പ്രവർത്തിക്കുന്ന ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥന്മാർ അഴിഞ്ഞാടുകയാണ്. “പോലീസ് ഇപ്പോൾ യുഡിഎഫ് പോലീസാണ്, ഞങ്ങൾ ആവശ്യപ്പെട്ടാൽ പോലീസുകാർ തല്ലിക്കൊല്ലും” എന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പ്രസംഗിച്ചപ്പോൾ അത് നടപ്പാക്കുകയാണ് കൺണ്ടോൺമെന്റ് എസ് ഐ തിരുവനന്തപുരത്ത് ചെയ്തത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ ഗേറ്റ് പൊളിച്ച് അകത്തുകയറി വിദ്യാർത്ഥികളുടെ കൈയിലും കാലിലും തലയിലും മാരകമായി പരിക്കേൽപ്പിച്ചു. അര മിനിറ്റ് കൊണ്ട് 25 തവണ രണ്ട് കയ്യിലും ലാത്തി പിടിച്ചുകൊണ്ട് വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുപ്രസിദ്ധയുടെ ലോക റെക്കാർഡിൽ സ്ഥാനം പിടിച്ച പോലീസുദ്യോഗസ്ഥനാണ് ഗോകുൽ ഗോപൻ. സാമ്രാജ്യ വിരുദ്ധ സമരകാലത്തെ മർദ്ദക വീരന്മാരായ പോലീസുകാരെ തോൽപ്പിച്ചിരിക്കുകയാണ് ഗോകുൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ വിളിച്ച്‌ പാർട്ടി ഓഫീസിൽ കയറി നിന്നെ ഞാൻ പൊക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ജനങ്ങൾ കേട്ടു. എസ്ഐ ഫോണിലൂടെയാണ് ഭീഷണിപ്പെടുത്തിയതെങ്കിൽ സിഐ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ കയറിയാണ് ബന്ധുകളെ ഭീഷണിപ്പെടുത്തിയത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അരസ്റ്റ് ചെയ്യുന്നതിന് മുമ്പ് യൂണിലേഴ്സിറ്റി ഹോസ്റ്റലിൽ തീപന്തവും കല്ലും എറിഞ്ഞ് വിദ്യാർത്ഥികളെ മർദ്ധിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാണ് സിഐ.യോട് ജനങ്ങൾ പറഞ്ഞത്. നാണം കെട്ട് പോലീസിന് നന്ദന്റെ വീട്ടിൽ നിന്ന് തിരിച്ച് പോകേണ്ടി വന്നു.
ജനങ്ങളുടെ ക്ഷേമവും ആരോഗ്യവും നോക്കാനല്ല സ്പോൺസർഷിപ്പ് മന്ത്രിമാർക്ക് ലഭിക്കുമോ എന്ന് നോക്കാനാണ് പലരും തയ്യാറായത്. ആരോഗ്യവും വെന്റിലേറ്റർ ആശുപത്രികളിൽ മരുന്നു ഡോക്ടറും ഇല്ല. ആശുപത്രികളിൽ തുന്നികെട്ടാൻ പന്നി പോലുമില്ലെങ്കിലും ആരോഗ്യമന്ത്രിയുടെ വായാടിത്തത്തിന് യാതൊരു പഞ്ഞവുമില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നു വണ്ടിയെത്തി, രണ്ടു ദിവസം കഴിഞ്ഞിട്ടും മരുന്നിറക്കാൻ ആളില്ല. ഇതിന് ഇടയിൽ ആശുപത്രിയിൽ മരുന്ന് ലഭിക്കാതെ രോഗികൾ വലഞ്ഞു. ഈ വാർത്ത ചാനലുകൾ പുറത്തുവിട്ടപ്പോൾ മന്ത്രി മാധ്യമപ്രവർത്തകരെ പരിഹസിച്ചു. സ്കൂൾ കായികമേളയിൽ മേൽക്കൂര തകർന്നതിനെ തുടർന്ന് കുട്ടികൾക്ക് പരിക്കുപറ്റി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടറോ ആംബുലൻസോ മെഡിക്കൽ ടീമോ അവിടെ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ചു വിശദീകരണം തേടിയത് ആവട്ടെ രണ്ടുദിവസം കഴിഞ്ഞാണ്താനും. സാധാരണ കായികമേള നടത്തുന്ന സ്ഥലത്ത് മെഡിക്കൽ ടീം ഉണ്ടാകും. അതിവിടെ ഉണ്ടായില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് ആണെന്ന് പറഞ്ഞ് ജില്ലയിലെ ചുമതലയുള്ള കായിക മന്ത്രി രക്ഷപ്പെടാൻ നോക്കി. തൃശ്ശൂർ കോർപ്പറേഷൻ സർക്കാറിന് കുറ്റപ്പെടുത്തി. ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പോലീസിനും ഫയർഫോഴ്സിനും കായികമേളയുടെ വിവരം അറിയിച്ചില്ല എന്നുമാണ് പോലീസ് ഇന്റലിജൻസ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ ആക്രമിക്കാൻ മന്ത്രിയും എംപിയും നേതൃത്വം കൊടുത്തു. ശ്രീകണ്ഠപുരത്ത് സിപിഎം പ്രവർത്തകർക്ക് എതിരെ അഴിഞ്ഞാടിയത് മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിലാണ്. അധികാരത്തിന്റെ അഹങ്കാരത്തിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകരെ ആക്രമിക്കുകയും അക്രമത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസുകാർക്കെതിരെ കേസ് എടുക്കാതെ ആക്രമിക്കപ്പെട്ടവരുടെ പേരിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു ജയിലിൽ അടക്കുകയും ചെയ്യുന്നു. പത്തിടങ്ങളിൽ മന്ത്രിമാരെ തടഞ്ഞ ബിജെപിക്കാർക്കെതിരെ കേസില്ല. എന്നാൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകന്മാർക്കെതിരെ ജാമ്യമില്ല കേസ്. പലരെയും രാത്രി വീടുകളിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്തു ഭീകരത സൃഷ്ടിച്ചു. മന്ത്രിയായ ഷാജിയെ ബിജെപിക്കാർ കാർ തടയുക മാത്രമല്ല കാറിൽ നിന്ന് ഇറക്കി വിട്ടു. ഓട്ടോറിക്ഷയിൽ കയറാൻ നോക്കിയപ്പോൾ അതും തടഞ്ഞു. എന്നിട്ടും കേസെടുക്കേണ്ടതില്ലെന്ന നിലപാട് മന്ത്രിസഭീകരിച്ചു. മന്ത്രിയും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകടമായിരുന്നു. കേരളം ഭരിക്കുന്നത് യുഡിഎഫ് ടീം അല്ല യുഡിഎഫ്-ബിജെപി ടീമാണെന്ന് വ്യക്തമാണ്.
വികസനവും ക്ഷേമവും അല്ല 10 വർഷം നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടി എന്തും ചെയ്യുന്ന സർക്കാറായി വി.ഡി. സതീശൻ സർക്കാർ മാറി.

  • എം,വി. ജയരാജൻ

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!