പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Screenshot
പയ്യന്നൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം വിവാഹിതനായയുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചീമേനി കൊടക്കാട് ഓലാട്ട് സ്വദേശി കെ. ജിത്തു വിനെ (22) യാണ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ അറസ്റ്റു ചെയ്തത്. ഒന്നാം തീയതി വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിക്കാണ് കേസിനാസ്പദമായ സംഭവം.ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ചപയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ 16കാരിയെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം വെച്ചതോടെ യുവാവ് കടന്നു കളഞ്ഞു .തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെമൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







