അക്രമത്തിനെതിരെഡിവൈ.എഫ്ഐ. പ്രതിഷേധ യോഗം നടത്തി.

പയ്യന്നൂർ:ജനാധിപത്യ പ്രതിഷേധത്തെ ഗുണ്ടകളെക്കൊണ്ട് അടിച്ചമർത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെയും പയ്യന്നൂരിൽ സന്ദീപ് വാര്യരും ഗുണ്ടാസംഘവും നടത്തിയ അക്രമങ്ങൾക്കെതിരെയും ഡിവൈഎഫ്ഐ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം .വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് സി. ഷിജിൽ അധ്യക്ഷനായി. സെക്രട്ടറി സി വി റഹിനേജ്, സിപിഐ എം ഏരിയ സെക്രട്ടറി പി സന്തോഷ്, കെ. മനുരാജ്, കെ. മിഥുൻ, മുഹമ്മദ് ഹാഷിം, കെ. വിദ്യ എന്നിവർ സംസാരിച്ചു.







