LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 1, 2026

ഓപ്പറേഷൻ തണ്ടർ: എംഡിഎംഎയുമായി രണ്ടു യുവ ഡോക്‌ടർമാർ അറസ്റ്റിൽ

0
IMG-20261001-WA0044
Spread the love

മട്ടന്നൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക് സൈസ് സംഘം നടത്തിയ പരിശോധനയിൽ ആഢംബര ജീപ്പിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എയുമായി യുവ ഡോക്‌ടർമാർ പിടിയിൽ.മലപ്പുറം പുതുപൊന്നാനിയിലെ പാലക്കൽ വീട്ടിൽഡോ. എച്ച് എ. ഇർഷാദ് (33), തലശേരി വടക്കുമ്പോട് കൂളി ബസാറിലെ സി.പി. സിദ്ധാർത്ഥ് (31) എന്നിവരെയാണ്
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മട്ടന്നൂരിലെ സ്കൈ പാർക്ക് ബാറിൻ്റെ റൂമിലും , താർ ജീപ്പിലുമായി സൂക്ഷിച്ച മാരക ലഹരി മരുന്നായ 2.809 ഗ്രാം എംഡി എം.എയുമായാണ് യുവ ഡോക്ടർമാർ പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത് .
ഒരാൾ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി ജി മെഡിക്കൽ വിദ്യാർത്ഥിയും , മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണ് .

ഇവരെ ചോദ്യം ചെയ്തതിൽ എംഡി എം എ വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. പരിശോധനയിൽ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി അബ്‌ദുൾ ബഷീർ , കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ സി. ഹണി , വിനോദ് ടി.ഒ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി അഭിജിത് , സി വി റിജുൻ, കെ കെ രാഗിൽ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്ത് കൂത്തുപറമ്പ് സബ് ജയിലിലടച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!