LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 30, 2026

കാറിൽ തട്ടികൊണ്ടുപോയി യുവാവിൻ്റെ ഫോൺ കവർന്നു

0
IMG_20260922_134916
Spread the love

തലശേരി : എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ
യുവാവിനെ കാറിൽ തട്ടികൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിമർദ്ദിച്ച ശേഷം ഫോൺ കവർന്ന സംഭവത്തിൽ നാല് പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തു. കോഴിക്കോട്പയ്യോളി സ്വദേശി കെ. എം അബ്ദുൾ നാഫിഹിൻ്റെ (22) പരാതിയിലാണ് കെ.വി. അക്ഷയ് , അബി ,ഷാരോൺ, അർജുൻ വിനോദ് എന്നിവർക്കെതിരെ തലശേരിപോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിക്ക് എരഞ്ഞോളിയിലെതലശേരി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് ഒന്നും രണ്ടും പ്രതികൾ സംസാരിക്കാനുണ്ടന്ന് പറഞ്ഞ് കാറിൽ കയറ്റി മറ്റു പ്രതികൾ കൊല്ലുമെന്ന് പറഞ്ഞ് കൈ കൊണ്ട് മുഖത്തും ഷോൾഡറിനും ചുണ്ടിനും അടിച്ച് പരിക്കേൽപ്പിച്ച് ഫോൺ അപഹരിച്ചുവെന്ന പരാതിയിലാണ് നാലു പേർക്കെതിരെ കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!