പോളണ്ടിൽ ജോലി : പണം വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ്

Screenshot
മട്ടന്നൂർ: പോളണ്ടിൽ വേർ ഹൗസിൽ ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. മട്ടന്നൂർ കല്ലേരിക്കരയിലെ എൻ.പി. വിബിനിൻ്റെ (33) പരാതിയിലാണ് തിരുവനന്തപുരത്തെ ആംസ്റ്റർ ഓവർസീസ് സ്ഥാപന ഉടമ പാർവ്വതി , ജീവനക്കാരായ അനുപമ, ശ്രീജിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പോളണ്ടിൽജോലി വാഗ്ദാനം നൽകി യപ്രതികൾ2026 മെയ് 8 മുതൽ പരാതിക്കാരനിൽ നിന്നും2, 43,325 രൂപ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.





