LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 23, 2026

സൈക്കിൾ യൂസേർസ് ഫോറം സൈക്കിൾ റാലി സംഘടിപ്പിച്ചു.

0
IMG-20260923-WA0013
Spread the love

പയ്യന്നൂർ: സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ 15 വർഷത്തോളമായി പയ്യന്നൂർ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിവരുന്ന സൈക്കിൾ യൂസേർസ് ഫോറം കേരളയുടെ ആഭിമുഖ്യത്തിൽ ‘സൈക്കിൾ യാത്ര ശീലമാക്കൂ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കൂ എന്നമുദ്രാവാക്യവുമായി വർഷം തോറും ദേശീയ സൈക്കിൾ ദിനമായ സെപ്‌തംമ്പർ 22 ന് നടത്തുന്ന സൈക്കിൾ റാലി ‘ലഹരിക്കെതിരെയുള്ള’ സന്ദേശവും ഉയർത്തിക്കൊണ്ടു കൂടിയാണ് സംഘടിപ്പിച്ചത്.
അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത്‌ സൈക്കിൾ യുസേർസ് ഫോറം കേരള – കോ. ഓർഡിനേറ്റർ
വി.വി ശിവരാമൻ സ്വാഗതവും, രക്ഷാധികാരി കെ. രാമചന്ദ്രൻ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പയ്യന്നൂർ ഡിവൈഎസ്പി . പി.കെ. മണി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
വർഷങ്ങളായി സൈക്കിൾ യാത്രശീലമാക്കിയ 75 വയസ്സ് കഴിഞ്ഞ കണ്ടോത്തെ ചാമുണ്ടി ദാമോദരൻ, കാറമേലിലെ കെ. ജനാർദ്ദനൻ, സൈക്കിൾ റിപ്പയർ രംഗത്ത് 45 വർഷമായി ജോലി ചെയ്‌തുവരുന്ന കെ.പി. സോമൻ പെരുമ്പ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശ ഗാനം കണ്ടങ്കാളിയിലെ കെ മുകുന്ദൻ ആലപിച്ചു.
നഗരസഭ കൗൺസിലർ സി. ശ്രീകല, കൗൺസിലർ , മുൻ കൗൺസിലർ സതീശൻ വി.പി, സൈക്കിൾ യുസേഴ്‌സ് ഫോറം എക്സിക്യുട്ടിവ് മെമ്പർമാരായ സുഭദ്ര കാറമേൽ, സുകുമാരൻ എ.വി, ജോയന്റ് സെക്രട്ടറി ടി.പി. കുമാരൻ , സ്പോർട്ട്സ്‌ ലേഖകൻഷാഫി ഏടാ ട്ട്തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫോറം സെക്രട്ടറി എം.സതീഷ് ബാബു നന്ദിയും പറഞ്ഞു.
തുടർന്ന് ഡിവൈഎസ്പി ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ കുട്ടികളും മുതിർന്നവരും അടക്കം നിരവധി ആൾക്കാർ പങ്കെടുത്തു. റാലി അന്നൂർ അമ്പല പരിസരത്ത് നിന്ന് ആരംഭിച്ച് കണിയേരി, വെള്ളൂർ ആലീൻകീഴ്, കൊട്ടണച്ചേരിക്ഷേത്രം, ചാമക്കാവ്, കാറമേൽവഴി അന്നൂർ കണ്ടക്കോരൻ മുക്കിൽ സമാപിച്ചു.
സമാപനപരിപാടിയിൽ റാലിയിൽ മുഴുനീളം പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായ കാറമേലിലെ കൃഷ്ണന് കേളോത്ത് ലുലു ബൈസിക്കിൾ സിറ്റി സ്പോൺസർ ചെയ്ത സൈക്കിൾ സമ്മാനിച്ചു. തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരനാണ് നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുത്തത്. ദേശീയ പാതയിൽ സൈക്കിൾ പാത്ത് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!