LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 22, 2026

വോട്ടര്‍പട്ടിക ശുദ്ധീകരണം നവംബര്‍ 30നകം പൂര്‍ത്തിയാക്കണം: ചീഫ് ഇലക്ടറല്‍ ഓഫീസര്‍

0
ff36e9ac-d0bd-4301-9eeb-dbe87fa57ce8
Spread the love

ജില്ലയിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയ നവംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബു. ജില്ലാ കലക്ടറേറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 30നു മുമ്പ് ലഭിക്കുന്ന എഎസ്ഡി (ആബ്‌സന്റ്, ഷിഫ്റ്റ്, ഡെത്ത്) അപേക്ഷകളില്‍ പൂര്‍ണമായി നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള മരണ രജിസ്റ്റര്‍ പ്രകാരം മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഓരോ മാസവും സ്വീകരിക്കണം. സ്ഥലത്തില്ലാത്തവരും സ്ഥലം മാറിപ്പോയവരുമായ വോട്ടര്‍മാരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പോളിംഗ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. റാംപ്, ടോയ്‌ലെറ്റ്, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവിടങ്ങളില്‍ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിംഗ് സ്‌റ്റേഷനുകള്‍ മാറ്റി പുതിയത് കണ്ടെത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. വിദ്യാലയങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ സജീവമാക്കുകയും അവ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, സബ് കളക്ടര്‍ രവി മീണ, അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിഎം-വിവിപാറ്റ് വെയര്‍ ഹൗസും സിഇഒ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി എന്നിവര്‍ക്കു പുറമെ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി എം ഗോപിനാഥന്‍ (ഐഎന്‍സി), സി എറമുള്ളാന്‍ (ഐയുഎംഎല്‍), കെ ശഹറാസ് (സിപിഐഎം), എം ഗംഗാധരന്‍ (സിപിഐ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!