LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 21, 2026

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ മത്സ്യവ്യാപാരി മരിച്ചു

0
c0ed7126-3da8-47c6-b4bc-31ee1a42d10c
Spread the love

തൃക്കരിപ്പൂർ : നടക്കാവ് നെരുദ ക്ലബ്ബിന് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മത്സ്യവില്പനക്കാരൻ മരിച്ചു. പയ്യന്നൂർ തായിനേരി പള്ളി ഹാജി റോഡ് സ്വദേശിയും ഉളിയത്ത് കടവ് ഐ എസ് ഡി സ്‌കൂളിന് സമീപം താമസക്കാരനുമായ അക്കരക്കാരത്തി അബ്ദുൾ ഗഫൂർ (57) ആണ് മരിച്ചത്. കാലിക്കടവിലേക്ക് മത്സ്യം എടുക്കാൻ പോകവെഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബ്‌ദുൾ ഗഫൂറിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തായിനേരിയിലെ എ.സി. ഹൗസിൽ പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ :കെ. റംല . മക്കൾ : റമീസ് ,റുമാന . സഹോദരങ്ങൾ: സിദ്ധിഖ്, ഇസ്മായിൽ, ബഷീർ, കുഞ്ഞാമിന ,സുമയ്യ, ഷാഹുൽ ഹമീദ് സക്കീന .മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!