യുവാവിനെ വധിക്കാൻ ശ്രമം ; പ്രതി അറസ്റ്റിൽ

കണ്ണൂർ:ജോലിക്ക് കൂട്ടാതെയും മദ്യപിക്കുന്നതിനു കൂടെ കൊണ്ടുപോകാത്ത വിരോധത്തിൽ യുവാവിനെ കല്ല് കൊണ്ട് തലക്കു കുത്തി വധിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ. തമിഴ്നാട് നെൽവേലി സ്വദേശി വെങ്കിടേശൻ എന്ന അണ്ണനെ (33) യാണ് ടൗൺ എസ്. ഐ ടി.കെ. അഖിൽ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. മൂന്നാം തീയതി രാത്രി9.30 മണിക്ക് പാറക്കണ്ടി ബിവറേജിനു സമീപം വെച്ചാണ് തമിഴ്നാട് ഊട്ടി ഗുണ്ടഡ സ്വദേശി ബെല്ലിയുടെ മകൻ പ്രഭാകരനെ (37) പ്രതി വധിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് .പരാതിയിൽ നരഹത്യാ ശ്രമത്തിനുകേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.






