അക്വാഫാമിലെരണ്ടു മോട്ടോറുകൾ മോഷ്ടിച്ചു

എടക്കാട് : അക്വാഫാമിൽ വെള്ളം പമ്പു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന രണ്ടു മോട്ടോറുകൾ മോഷണം പോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കടമ്പൂർ സ്വദേശി പാർവതീപുരത്തിൽ എൻ.ടി.അരവിന്ദാക്ഷൻ്റെ (75)പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിന് 9മണിക്കും 3 ന് രാത്രി 7 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.






