യുവാവിനെ വധിക്കാൻ ശ്രമം രണ്ടു പേർക്കെതിരെ കേസ്

കണ്ണൂർ: യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കത്തി കൊണ്ട് നെഞ്ചിനും വയറിനും കുത്തി പരിക്കേൽപ്പിച്ച് നരഹത്യയ്ക്ക് ശ്രമിച്ച രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്ഷേത്രത്തിനു സമീപത്തെ അമ്പാടി ഹൗസിൽ എ. നന്ദഗോപൻ്റെ (40) പരാതിയിലാണ് തയ്യിലിലെ റിജിൽ എന്ന സോനു, അതുൽ എന്ന കാക്കു എന്നിവർക്കെതിരെ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. രണ്ടാം തീയതി രാത്രി 10 മണിക്ക് തയ്യിൽ കടപ്പുറത്ത് വെച്ചാണ് സംഭവം. ഒന്നാം പ്രതി മർദ്ദിക്കുകയും രണ്ടാം പ്രതി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ്കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരൻ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.







