ബിയർ കുപ്പി കൊണ്ടും ഹെൽമെറ്റുകൊണ്ടും മർദ്ദനം; നാലു പേർക്കെതിരെ കേസ്

കണ്ണൂർ: യുവാവിനെ തടഞ്ഞുനിർത്തി ഇടിവള കൊണ്ടു ഇടിക്കുകയും ബിയർ കുപ്പി കൊണ്ട് മുഖത്തടിച്ചും സുഹൃത്തിനെഹെൽമെറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചാലാട് പന്നേൻ പാറയിലെ ചെറുമണൽ ഹൗസിലെ അൽത്താഫ് ഹുസൈൻ്റെ (26) പരാതിയിലാണ് വിശാഖ്, കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ കേസെടുത്തത്. 25 ന് വൈകുന്നേരം 3.30 മണിക്ക് പള്ളിക്കുന്ന്പന്നിപ്പാറ ഗെയിറ്റിന് സമീപം വെച്ചാണ് സംഭവം. പരാതിയിൽ കേസെടുത്തു.
അതേസമയം തളാപ്പ് സ്വദേശി പി.കെ.വൈശാഖിൻ്റെ (26) പരാതിയിലും പോലീസ് കേസെടുത്തു. അൽത്താഫും സുഹൃത്ത് വിഷ്ണുവും ചേർന്ന് 25 ന് രാത്രി 8.30 മണിക്ക് മുൻവൈരാഗ്യത്താൽ പരാതിക്കാരൻ്റെ തളാപ്പിലെ വീട്ടിൽ അതിക്രമിച്ചുകയറി ഒന്നാം പ്രതിഹെൽമെറ്റ് കൊണ്ടും രണ്ടാം പ്രതി കൈകൊണ്ട് മുഖത്തടിച്ചും കൊല്ലുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലും പോലീസ്കേസെടുത്തിട്ടുണ്ട്.







