LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 28, 2026

ഓൺലൈൻ ട്രേഡിങ്ങിൽ യുവാവിൻ്റെ 67,73,669 രൂപ തട്ടിയെടുത്ത ഏഴു പേർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

ആലക്കോട് : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും 67, 73, 669 രൂപ കൈക്കലാക്കി വഞ്ചിച്ച ഏഴു പേർക്കെതിരെ റൂറൽ ജില്ലാ ബൈബർ ക്രൈം പോലീസ് കേസെടുത്തു. തളിപ്പറമ്പ് അള്ളാം കുളത്തെ ഫാത്തിമ മൻസിലിൽ പി എസ് . അൻവറിൻ്റെ (47) പരാതിയിലാണ് ആലപ്പുഴയിലെ പൂജ, തിരുവനന്തപുരത്തെ ആദർശ് സന്തോഷ്, ഇംഗ്ലണ്ടി സ്വദേശികളായ കാവ്യ ശർമ്മ, രവിസിംഗ് നേഹ സൊലൂഷൻ , മാനവ് വർമ്മ, ബീഹാർ അരാരിയയിലെകുമാർ മർച്ചൻ്റ് , മധുസൂദനൻ കേരള എന്നിവർക്കെതിരെ കേസെടുത്തത്. 2025 നവംബർ 14 നും 2026 ജൂലായ് 30നുമിടയിൽ നേഹ സൊലൂഷൻ എന്ന സ്ഥാപനം ഓൺലൈൻ വഴി ട്രേഡിങ്ങിൽ ലാഭമുണ്ടാക്കിതരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച്പരാതിക്കാരന് 80,00,000 രൂപയോളം ലാഭമുണ്ടായതായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിശ്വസിപ്പിച്ച് പ്രസ്തുത തുക പിൻവലിക്കുന്നതായി ടാക്സ്, പെനാൾട്ടി റീഫണ്ടബിൾ എമൗണ്ട്, സെക്യുരിറ്റിടാക്സ് എന്നീങ്ങനെ വിശ്വസിപ്പിച്ച് പരാതി കാരനിൽ നിന്നും പ്രതികളുടെ 13 ബാങ്ക് അക്കൗണ്ടിലേക്ക് 13 തവണകളായി 67, 73, 669 രൂപ അയപ്പിച്ച് തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!