യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊല്ലാൻ ശ്രമം രണ്ടു പേർക്കെതിരെ കേസ്

Screenshot
ആലക്കോട് : യുവാവിനെ ബാറിൽ വെച്ച് ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ഭക്ഷണം കഴിക്കാൻ ഹോട്ടലിന് മുന്നിലെത്തിയപ്പോൾ വാക്കത്തി കൊണ്ട് വെട്ടുകയും ഇൻ്റർലോക്ക് കഷണം കൊണ്ടു എറിഞ്ഞും കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിനു പോലീസ് കേസെടുത്തു. വെള്ളാട് സ്വദേശി കിഴക്കനാഡിയിൽ ഹൗസിൽ മനു സുകുമാരൻ്റെ (29) പരാതിയിലാണ് കരുവഞ്ചാലിലെ ദിവിൻ എന്ന കുട്ടു , മണ്ഡളത്തെ ബിജു എന്നിവർക്കെതിരെ വധശ്രമത്തിനു ആലക്കോട് പോലീസ് കേസെടുത്തത്. 19 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവത്തിനു തുടക്കം കരുവഞ്ചാലിലെ ബാറിൻ്റെ കോമ്പൗണ്ടിൽ വെച്ച് പരാതിക്കാരൻ്റെയും ഒന്നാം പ്രതിയുടെയും സുഹൃത്തായ ശരത്ത് ഒന്നാം പ്രതിയുടെ ഫോൺ അറ്റൻ്റ് ചെയ്യാത്തതിനാൽ പരാതിക്കാരൻ ഫോൺ ചെയ്ത് പ്രതിക്ക് കൊടുക്കാത്തവിരോധത്തിൽ മർദ്ദിക്കുകയും ബിയർ കുപ്പി കൊണ്ട് എറിയുകയും അശ്ലീല ഭാഷയിൽ ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 20 ന് രാത്രി ആലക്കോട്ടെ രാജധാനി ഹോട്ടലിനുമുൻവശം വെച്ച് ഒന്നാം പ്രതി വാക്കത്തി കൊണ്ട് വെട്ടി കൊല്ലാൻ ശ്രമിക്കുകയും രണ്ടാം പ്രതി ഇൻ്റർലോക്ക് കഷണം എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ അജിത്, ബിനു എന്നിവർക്കും പരിക്കേറ്റുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







