ഐ.എൻ.എൽ വഖഫ് സമ്മിറ്റ്

Screenshot
തലശ്ശേരി: വഖഫ് ബോർഡിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാരിന്റെ പുതിയ വഖ്ഫ് നിയമത്തെ ചിലർ മറയാക്കുകയാണെന്ന് സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ മുക്കം ഉമർ ഫൈസി ആരോപിച്ചു. ഐ.എൻ.എൽ (നാഷണൽ ലീഗ്) തലശ്ശേരിയിൽ സംഘടിപ്പിച്ച ‘വഖ്ഫ് സമ്മിറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറാജ് തയ്യിൽ അദ്ധ്യക്ഷനായി. ഐ.എൻ.എൽ പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ്, വിവിധ സംഘടനാ നേതാക്കളായ പ്രൊഫ. യു.സി അബ്ദുൽ മജീദ്, അഡ്വ. ഷബീർ, അബ്ദുൽ ഖാദർ കാരന്തൂർ, അബുസാലിഹ് കണ്ണൂർ, മജീദ് പറമ്പായി, എൻ.കെ അബ്ദുൽ അസീസ്, റഫീഖ് അഴിയൂർ, ഹാഷിം അറിയിൽ, അബ്ദുറഹ്മാൻ കെ.എൻ.എം, അബ്ദുൽ ലത്തീഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ കെ.ടി സമീർ സ്വാഗതവും കെ.പി യൂസുഫ് പാനൂർ നന്ദിയും പറഞ്ഞു.







