വാർത്താ വായനയിലൂടെ കേരള ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി എം.ജി.വേദിക.

കാഞ്ഞങ്ങാട് : തുടർച്ചയായി അഞ്ചു വർഷം സമൂഹ മാധ്യമങ്ങളിലൂടെ വാർത്താ വായന നടത്തി എം.ജി. വേദിക കേരള ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടി.
കാഞ്ഞങ്ങാട്
ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വേദിക. കേരളത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ബുക്ക് ഓഫ് റെക്കോർഡ്‌സ് .
അങ്കമാലിയിൽ വെച്ച് നടന്ന ചടങ്ങിൽ അധികൃതർ വേദികയ്ക്ക് അംഗീകാരപത്രവും മെഡലുകളും കൈമാറി.
മേലാങ്കോട്ട് ഏ സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.
സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ 2021 ജൂൺ 19 ന്റെ വായനാദിനത്തിലാണ് ക്ലാസുകളിലും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാർത്തകൾ ശ്രോതാക്കളുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്.രാവിലെ വീട്ടി
ലെത്തുന്ന വിവിധ മലയാള പത്രങ്ങളിൽ നിന്നും പ്രധാന സംഭവങ്ങൾ ശേഖരിക്കുകയും അവ വായിച്ച് റെക്കോർഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്സ് ആപ് ഗ്രൂപ്പുകളി
ലേക്ക് അയച്ചു കൊടു
ക്കുകയുമാണ് ചെയ്യുന്നത്. പത്രവാർത്തകൾക്ക് മുമ്പ് ഓരോ ദിവസത്തിൻ്റെയും
പ്രാധാന്യവും വ്യക്തമാക്കുന്ന ദേശീയ- അന്തർ
ദേശിയ ദിനാചരണങ്ങൾ സാഹിത്യം, കല കായികം , സാംസ്കാരികം,രാഷ്ട്രീയം തുടങ്ങിയ വിവിധമേഖലകളിലെ പ്രമുഖരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വാർത്തയുടെ തുടക്കത്തിൽ ഉൾപ്പെടുത്തുന്നു.പത്രങ്ങള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ പോലും വേദികയുടെ വാർത്താ വായന തടസ്സപ്പെടാറില്ല. ടെലിവിഷന്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ശേഖരിച്ചാണ് അന്നത്തെ അവതരണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരിക്കൽ പോലും വേദികയുടെ വായന തടസ്സപ്പെട്ടിട്ടില്ല. ഇന്ന് ആഗസ്റ്റ് 8ന് തുടർച്ചയായി 1875 -ാം ദിവസത്തിലാണ് വായന എത്തി നിൽക്കുന്നത്. വേദികയുടെ വാര്‍ത്തകള്‍ക്ക് നാട്ടില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലെ മലയാളി വാട്‌സ്ആപ് ഗ്രൂപ്പുകളിലും നിരവധി ശ്രോതാക്കളുണ്ട്.മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, വേദികയുടെ വാർത്താവായനയെക്കുറിച്ചറിഞ്ഞ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വാർത്ത വായിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.
ഇൻസ്പയേർഡ് ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഐക്കൺ അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനകം വേദികയെ തേടിയെത്തിയിട്ടുണ്ട്.
ആറാം ക്ലാസ്സിലെ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്തത്തിലെ ‘മാധ്യമങ്ങളും വിനോദവും’എന്ന അദ്ധ്യായത്തിൽ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ വേദികയുടെ വാർത്ത അവതരണത്തെക്കുറിച്ചുളള പത്രവാർത്തകളും പ്രാധാന്യത്തോടെ ചേർത്തിട്ടുണ്ട്. ദുർഗ്ഗ സ്കൂളിലെ ക്രാഫ്റ്റ് ടീച്ചർ ടി പി സപ്നയാണ് വേദിക വാർത്തകൾ പങ്കുവെയ്ക്കുന്ന കാര്യം പാഠപുസ്തകസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രൈമറി സ്കൂളിൽ ക്ലാസ്സ് അധ്യാപികയായിരുന്ന ശൈലജയാണ് വാർത്ത വായിച്ചു പങ്കുവെയ്ക്കാൻ കുട്ടികളോട് നിർദ്ദേശിച്ചത്.പ്രധാനാധ്യാപകനായാരുന്ന ഡോ:കൊടക്കാട് നാരായണൻ, മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ് തുടങ്ങിയവരുടെ നിരന്തര പ്രോത്സാഹനമാണ് ആറുവർഷമായി വാർത്ത വായന തുടർന്നു കൊണ്ടുപോകുന്നതിന് തനിക്ക് പ്രചോദനമായതെന്ന് വേദിക പറയുന്നു.
അങ്കമാലിയിൽ വെച്ച് നടന്ന കെ ബി ആർ ഹോൾഡേഴ്സ് മീറ്റിന്റെ പതിനാറാമത് സീസണിൽ വെച്ച് അവാർഡ് കൈമാറി. കെബിആർ ചെയർമാൻ പ്രദീപ് പൈമ അധ്യക്ഷനായിരുന്നു.
തുടന്ന് നടന്ന മാജിക് ഇൻസ്പെയർ കലാപാടിയിൽ സിനിമാ – സീരിയൽ താരം മായാ വിശ്വനാഥ് മുഖ്യാതിഥിയായിരുന്നു. ഗായകരായ രാധിക അശോക്, മുരളി അപ്പാടത്ത് തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.







