വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകൾ തിങ്കളാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും

കണ്ണൂർ: കേന്ദ്രസർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങൾ നിർത്തലാക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങി 21 ആവശ്യങ്ങളുയർത്തി തൊഴിലാളി, കർഷക, കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും.
രാവിലെ 6.30-ന് ആരംഭിക്കുന്ന ഉപരോധ സമരം മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എം. പ്രകാശൻ, കെ. മനോഹരൻ, താവം ബാലകൃഷ്ണൻ, എം. ശ്രീധരൻ, രവീന്ദ്രൻ കുന്നോത്ത്, എം. ഗംഗാധരൻ, കെ. അശോകൻ എന്നിവർ പങ്കെടുത്തു.






