LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 1, 2026

വ്യാജ സ്വർണം പണയംവച്ച് തട്ടിപ്പ്: സംഘത്തലവൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

ചാലോട്: വ്യാജസ്വർണം പണയംവച്ച് പണം തട്ടുന്ന സംഘങ്ങൾക്ക് സ്വർണം നിർമിച്ച് നൽകുന്ന സംഘത്തിൻ്റെ തലവനെയും അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യപ്രതി പെരുവളത്ത് പറമ്പ് കെ പി നവാസ് (49) ആണ് അറസ്റ്റിലായത്. വ്യാജസ്വർണം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് എഎസ്‌പി സിബി ടോം, ഇൻസ്പെക്ടർ കെ ആർ ബിജു എന്നിവരു ടെ നേതൃത്വത്തിൽ മട്ടന്നൂർ പൊലിസൂ കൂത്തുപറമ്പ് എഎസ്‌പി സ്ക്വാഡും പിടികൂടിയിരുന്നു.

ചാലോടിലെ ഒരു ബാങ്ക് ശാഖയിൽ വ്യാജസ്വർണം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉളിക്കലിലെ നിധിൻ (30), കൂടാളിയിലെ വിഷ്ണു (32) എന്നിവരാണ് പിടിയിലായത്.

ബാങ്ക് അധികൃതർ നടത്തിയ പശോധനയിലാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇരിക്കൂർ പെരുവളത്തുപറമ്പിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് കെ പി നവാസ് നവാസിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞു. നവാസിന് ബംഗളൂരുവിൽ നിന്നാണ് വ്യാജ സ്വർണം ലഭിച്ചിരുന്നത്. ഒമ്പത് വളകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്.

വടക്കൻ ജില്ലകളിൽ വ്യാജ സ്വർണം വിൽക്കുന്ന കണ്ണികളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്തർ സംസ്ഥാന ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഫൈറൂസ്, അനുശ്രുതി, പ്രകാശൻ, റാം മോഹൻ, മിനീഷ് കുമാർ, അഞ്ജു തങ്കച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിനിൽ, വിജേഷ്, ദീപേഷ്, സുധീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അമൽ, വിഷ്ണു, മിഥുൻ, അനീസ്, സന്ദീപ്, പ്രജീഷ്, വിഷ്ണു, അമൽ, ദീപക് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!