LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 31, 2026

മുത്തങ്ങ ഭൂസമരം: കോൺസ്റ്റബിൾ വിനോദിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു

0
IMG-20260731-WA0057
Spread the love




കേരളം: മുത്തങ്ങ ഭൂസമരത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു. കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ്‌ കൊല്ലപ്പെട്ട കേസിലാണ് മുഴുവൻ പ്രതികളെയും വെറുതെവിട്ടത്. സിബിഐ രജിസ്‌ട്രർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട്‌ ആൻഡ് സ്‌പെഷ്യൽ കോടതിയാണ്‌ വിധി പറഞ്ഞത്.

അബ്ദുൾ സലാം എന്ന പൊലീസുകാരനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കേസിൽ നാലുപേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. അതേസമയം സംഭവം നടന്ന്‌ 23 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19നാണ് എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തത്. തുടർന്നുള്ള സംഘർഷത്തിലാണ്‌ കെ വി വിനോദ്‌ കൊല്ലപ്പെട്ടത്‌. പൊലീസ്‌ വെടിവെപ്പിൽ ഒരു ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!