ചീട്ടുകളി മൂന്ന് പേർ പിടിയിൽ

കണ്ണപുരം :പണം വെച്ച് പുള്ളി മുറി ചീട്ടുകളി മൂന്നു പേരെ പോലീസ് പിടികൂടി. മാടായി വാടിക്കൽ സ്വദേശി എം. ഹക്കീം(52),വെങ്ങര പ്രിയദർശിനി സ്കൂളിന് സമീപത്തെ എ. ഷറഫുദ്ദീൻ (52), മാട്ടൂൽ നോർത്ത്ചീരുംബ കാവിനു സമീപത്തെ പിപി കെ കുഞ്ഞഹമ്മദ് (66) എന്നിവരെയാണ് എസ്. ഐ. എൻ. ദിജേഷും സംഘവും പിടികൂടിയത് . ഇന്നലെ രാത്രി 8.20 മണിയോടെ താവത്തെ പ്രതീക്ഷ ബാറിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും5660 രൂപയും പോലീസ് പിടിച്ചെടുത്തു.







