ഷോപ്പിൽ റെയ്ഡ്: നിരോധിത ഇ.സിഗരറ്റുകൾ പിടികൂടി

ചന്തേര: ഷോപ്പിൽ നിരോധിത ഇലക്ട്രോണിക്സിഗരറ്റും മറ്റും വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽനിരോധിതസാധനങ്ങൾ പോലീസ് പിടികൂടി വ്യാപാരിക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിൽ പ്രവർത്തിക്കുന്ന ഗൾഫ് പാലസ് ഉടമ മാണിയാട്ട് സ്വദേശി തെക്കേപുരയിൽ ഹൗസിൽ ടി. പി. റഷീദിനെ (41)യാണ് എസ്.ഐ മനു. പി ചെറിയാനും സംഘവും പിടികൂടി കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് പോലീസ് സംഘംറെയ്ഡിനെത്തിയത് . പരിശോധനയിൽ നിരോധിത ഇലക്ട്രോണിക് സിഗരറ്റുകൾ ഉൾപ്പെടെ 20 എണ്ണം കൊള്ളുന്ന 39 പാക്കറ്റ് സിഗരറ്റും 13 ഇ . സിഗരറ്റും പിടിച്ചെടുത്തു . പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദേഷ് കുമാർ, സുനിൽകുമാർ കരിവെള്ളൂർ എന്നിവരും ഉണ്ടായി രുന്നു.







