യുവാവിനെ തലക്കു വെട്ടി കൊല്ലാൻ ശ്രമം നരഹത്യാ ശ്രമത്തിനു പ്രതി അറസ്റ്റിൽ

കണ്ണൂർ: ടൗണിൽവെച്ച് മദ്യം നൽകാത്ത വിരോധത്തിൽ കത്ത്യാളു കൊണ്ട് യുവാവിനെ തലക്ക് വെട്ടി കൊല്ലാൻ ശ്രമം വധശ്രമത്തിനു പ്രതി അറസ്റ്റിൽ. കണ്ണൂർ സിറ്റി ശാദുലി പള്ളിക്ക് സമീപത്തെ ആലുവളപ്പിൽ കബീർ എന്ന മുട്ട കബീറിനെ (34) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ് നാഥ് അറസ്റ്റു ചെയ്തത്.
കക്കാട്ട് ബസ് സ്റ്റോപ്പിന് സമീപം കെ.ടി.ലൈൻ മുറിയിൽ താമസിക്കുന്ന അറുമുഖൻ്റെ മകൻ അനന്തകൃഷ്ണനെ (26) യാണ് പ്രതികത്ത്യാൾ കൊണ്ട് തലക്കു വെട്ടി കൊല്ലാൻ ശ്രമിച്ചത്.
ഇന്നലെ രാത്രി 8 മണിക്ക് കക്കാട് ടൗണിൽ വെച്ചായിരുന്നു സംഭവം. മദ്യം നൽകാത്ത വിരോധത്തിലായിരുന്നു ആക്രമിച്ചത് . പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തലക്ക് ആറോളം തുന്നലിട്ടിട്ടുണ്ട്.







