താലൂക്ക് കൺവെൻഷനും കമ്മിറ്റി രൂപീകരണവും

Screenshot
പയ്യന്നൂർ:യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയീസ് അസോസിയേഷൻ പയ്യന്നൂർ താലൂക്ക് കൺവെൻഷനും കമ്മിറ്റിരൂപീകരണവും പയ്യന്നൂർ ക്ഷീര ടവറിൽ നടന്നു .
കേരളബാങ്ക് രൂപീകരണത്തെ തുടർന്നു സംസ്ഥാനത്തെ പതിനാലായിരത്തോളം പലവക സംഘങ്ങൾ പ്രതിസന്ധിയിലാണെന്നും ഇതിനെ സംരക്ഷിക്കുവാൻ ഒരു അപ്പക്സ് സംഘംരൂപീകരിക്കണമെന്ന് കൺവെൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്പ്രസിഡണ്ട് പി .മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. ടി .രാജീവൻ അധ്യക്ഷത വഹിച്ചു. കെ .ജയരാജ് ,കെ. പി .മോഹനൻ, എൻ .ഗംഗാധരൻ ,കെ .വി .ഭാസ്കരൻ , പി .രാഘവൻ ,കെ. എം .കുഞ്ഞപ്പൻ ,പി .വി .സുരേന്ദ്രൻ പ്രസംഗിച്ചു .
ഭാരവാഹികളായി
കെ.പി .മോഹനൻ (പ്രസിഡന്റ് )
പി .ഇ .സനാദ്
(സെക്രട്ടറി )
എം .ഇ .ദാമോദരൻ നമ്പൂതിരി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു







