മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭകളെ ആദരിച്ചു

മയ്യിൽ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി മുഖ്യാതിഥിയായി പങ്കെടുത്തു.
പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ, സി.എം. കിഡ്‌സ്, എൻ.എം.എം.എസ്. പരീക്ഷയിൽ സ്‌കോളർഷിപ്പ് നേടിയ വിദ്യാർഥികൾ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം കൈമാറി.
വിവിധ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു:
ടി. കേളപ്പൻ നമ്പ്യാർ, പി.കെ. ദേവകിയമ്മ സ്മാരക എൻഡോവ്‌മെന്റ്, എ.പി. ഗോപാലൻ മാസ്റ്റർ സ്മാരക എൻഡോവ്‌മെന്റ്, എരിഞിക്കടവത്ത് അച്ചൂറ ഇല്ലത്ത് പാർവതി അന്തർജ്ജനം സ്മാരക എൻഡോവ്‌മെന്റ്, മാരാർ സ്മാരക എൻഡോവ്‌മെന്റ്, കെ.പി. നാരായണൻ നമ്പ്യാർ സ്മാരക എൻഡോവ്‌മെന്റ് എന്നിവയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾറഹിമാൻ, പഞ്ചായത്തംഗം സി. സന്ധ്യ, പി.ടി.എ. പ്രസിഡന്റ് കെ. അജയകുമാർ, സി. പത്മനാഭൻ, പ്രിൻസിപ്പൽ വി.കെ. ശ്രീകല, കെ.കെ. ജിഷ, ഡെപ്യൂട്ടി പ്രഥമാധ്യാപകൻ കെ.കെ. വിനോദ്കുമാർ, സ്റ്റാഫ് സെക്രട്ടറി കെ.സി. സുനിൽ, പ്രഥമാധ്യാപകൻ (ഇൻ ചാർജ്ജ്) സി.സി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.







