വിദ്യാർത്ഥിയെ മർദ്ദിച്ച 20 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

വിദ്യാനഗർ:പ്ലസ് വൺ വിദ്യാർത്ഥിയായ 15കാരനെ മർദ്ദിച്ചു പരിക്കേൽപ്പിച്ചു വെന്ന പരാതിയിൽ 20 പ്ലസ് ടുവിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. എടനീർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബോവിക്കാനം സ്വദേശിയെയാണ് അതേ സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. ഈ മാസം 7 ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. പ്ലസ് വൺ ക്ലാസ് റൂമിൽ വെച്ച് പരാതിക്കാരനെ കൈപിടിച്ചുതിരിച്ചും നിലത്ത്തള്ളിയിട്ടും ചവിട്ടിയും കൈ കൊണ്ട് മുഖത്തും പുറത്തും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







