471ഗ്രാം കഞ്ചാവ് പിടികൂടി

Screenshot
വളപട്ടണം : രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ
വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 471ഗ്രാം കഞ്ചാവു പിടികൂടിയുവാവിനെതിരെ കേസെടുത്തു. അഴീക്കോട് നീർക്കടവിലെ സി.പി പ്രജൂണിനെ (30) തിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3 . 40 മണിയോടെ എസ്.ഐ. പി.വി. പ്രശോഭിൻ്റെ നേതൃത്വത്തിൽ വളപട്ടണം പോലീസും കൊച്ചി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇൻസ്പെക്ടർ എം. ജെ. ഷൈജു, എസ്.ഐ മധുസൂദനൻ എന്നിവരടങ്ങിയ സംഘം റെയ്ഡ് നടത്തിയാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.







