പരിയാരം ദന്തൽ കോളേജ് പിടിച്ചെടുത്ത് യു ഡി എസ് എഫ്

പരിയാരം: മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ കുത്തക തകർത്ത് കെ.എസ്.യു – എം.എസ്.എഫ് (യു.ഡി.എസ്.എഫ്) സഖ്യത്തിന് ചരിത്രവിജയം. പരിയാരം ഗവ. മെഡിക്കൽ കോളേജിലും ദന്തൽ കോളേജിലും യൂണിയൻ ഭരണം പിടിച്ചെടുത്താണ് വിദ്യാർത്ഥി മുന്നണി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.
തിരഞ്ഞെടുപ്പ് ഫലങ്ങൾ:
പരിയാരം ദന്തൽ മെഡിക്കൽ കോളേജ്: ചരിത്രത്തിൽ ആദ്യമായി ഒൻപതിൽ എട്ട് മേജർ സീറ്റുകളും സ്വന്തമാക്കിയാണ് യു.ഡി.എസ്.എഫ് എസ്.എഫ്.ഐയിൽ നിന്ന് യൂണിയൻ പിടിച്ചെടുത്തത്. ഫൈൻ ആർട്സ് ഒഴികെയുള്ള മുഴുവൻ മേജർ സീറ്റുകളിലും മുന്നണി വിജയിച്ചു.
പരിയാരം ഗവ. മെഡിക്കൽ കോളേജ്: ചെയർപേഴ്സൺ സ്ഥാനം ഉൾപ്പെടെ അഞ്ച് പ്രധാന മേജർ സീറ്റുകളിൽ കെ.എസ്.യു – എം.എസ്.എഫ് സഖ്യം വിജയിച്ചു.
നഴ്സിംഗ് കോളേജുകൾ: പാലയാട് എസ്.ഐ.എം.ഇ.ടി (SIMET) നഴ്സിംഗ് കോളേജിലും, തളിപ്പറമ്പ് നാടുകാണി നഴ്സിംഗ് കോളേജിലും ചരിത്രത്തിൽ ആദ്യമായി കെ.എസ്.യുവിന്റെ വിദ്യാർത്ഥി പ്രതിനിധികൾ വിജയിച്ചു. നാടുകാണിയിൽ ഫിദ സജിത്ത് (ജനറൽ സെക്രട്ടറി) ആയും, പാലയാട് റിയ ബിജു (ഫൈൻ ആർട്സ് സെക്രട്ടറി) ആയും തിരഞ്ഞെടുക്കപ്പെട്ടു.






