ബാങ്കിൽ നിന്നും 1.27 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്

Screenshot
തളിപ്പറമ്പ : ബേങ്ക് ഇടപാടിൽ കൃത്രിമ രേഖകൾ ഉണ്ടാക്കി ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെതിരെ പരാതിയിൽ പോലീസ് വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. തളിപ്പറമ്പ് ഫെഡറൽ ബാങ്കിലെ സ്കെയിൽ വൺ ഓഫീസറായി ജോലി ചെയ്യുന്ന തൊടുപുഴവെങ്ങല്ലൂർ സ്വദേശി ഉദയഭവനിൽ എം. അനൂപ് കൃഷ്ണനെ (29) തിരെയാണ് പോലീസ് കേസെടുത്തത്. 2025 ജനുവരി മാസം മുതൽ 2026 ഫെബ്രവരി മാസം വരെയുള്ള കാലയളവിൽ ബേങ്ക രേഖകൾ കൃത്രിമമായി നിർമ്മിച്ചത് ആയത് മറ്റു നാല് ഇടപാടുകാർക്ക് നൽകി ദുരുപയോഗംചെയ്ത് ബാങ്കിനെ വഞ്ചിക്കുകയും നാല് ഇടപാടുകാരെ ചതി ചെയ്ത് കൂടുതൽ ലാഭം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പ്രേരിപ്പിച്ച് 1.27 കോടി രൂപ നിക്ഷേപം പിൻവലിച്ച് പ്രതിയുടെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്ന ബാങ്ക് ശാഖ മാനേജർ തളിപ്പറമ്പ് പാലക്കുളങ്ങരയിലെ പി.വി. ആദർശിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.







