എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് സമാപനം: ഇരിട്ടി ഡിവിഷൻ ചാമ്പ്യന്മാർ

കമ്പിൽ: മുപ്പത്തിമൂന്നാമത് എസ്.എസ്.എഫ് (SSF) കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ‘യു ആർക്കൈവിഡ്’ (Unarchived) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ മികച്ച പോയന്റുകൾ നേടി ഇരിട്ടി ഡിവിഷൻ ചാമ്പ്യന്മാരായി.
പോയന്റ് നില:
ഒന്നാം സ്ഥാനം: ഇരിട്ടി ഡിവിഷൻ (723 പോയന്റ്)
രണ്ടാം സ്ഥാനം: കമ്പിൽ ഡിവിഷൻ (639 പോയന്റ്)
മൂന്നാം സ്ഥാനം: പാനൂർ ഡിവിഷൻ (626 പോയന്റ്)
വ്യക്തിഗത നേട്ടങ്ങൾ:
കലാപ്രതിഭ: മുഹമ്മദ് എ.പി. (ഇരിട്ടി ഡിവിഷൻ)
സർഗ പ്രതിഭ: മുഹമ്മദ് റംഷാദലി (ആലക്കോട് ഡിവിഷൻ)
വൈകുന്നേരം നടന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബി.എ. മുഹമ്മദ് അജീർ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സെക്രട്ടറി ഫിർദൗസ് സഖാഫി അനുമോദന പ്രഭാഷണം നടത്തി. മുസ്‌തഫ ദാരിമി കടാങ്കോട്, ആർ.പി. ഹുസൈൻ മാസ്റ്റർ, ഹാമിദ് മാസ്റ്റർ ചൊവ്വ, മുനവ്വർ അമാനി, സൈഫുദ്ദീൻ ടി.പി. തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാലിം സ്വാഗതവും സ്വാഗത സംഘം കൺവീനർ അംജദ് മാസ്റ്റർ നന്ദിയും പറഞ്ഞു.







