പറമ്പിൽ അതിക്രമിച്ച് കയറിറോഡ് വെട്ടിയ 5 പേർക്കെതിരെ കേസ്

Screenshot
പിണറായി: വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി റോഡ് വെട്ടി നാശനഷ്‌ടമുണ്ടാക്കിയെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. കീഴത്തൂരിലെ പി.വി സുരേഷ് ബാബുവിൻ്റെ പരാതിയിലാണ് അയൽവാസികളായ കീഴത്തൂർ ശ്രീലകത്തെ രഞ്ജിത്ത്, കൈലാസത്തിലെ അർജുൻ, പാതിരിയാട്ടെ ദാമോദരൻ, പ്രതീശൻ ,കുഞ്ഞിരാമൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 21 നും ഈ മാസം രണ്ടിനുമാണ് അതിർത്തിയിൽ വെച്ച ചെങ്കല്ലുകൾ എടുത്തു കളയും റോഡ് വെട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. 25000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






