വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസ്.

പയ്യന്നൂർ: 13കാരനായ വിദ്യാർത്ഥിയെ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ് എ ബി ടി എം സ്കൂൾ പി.ടി.അധ്യാപകൻ രഘു വിനെതിരെയാണ് ബാലാവകാശ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരംപയ്യന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 22 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചാണ് കുട്ടിയെ അധ്യാപകൻഅടിച്ചു പരിക്കേൽപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






