കസ്റ്റംസിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു

Screenshot
കണ്ണൂർ : കേന്ദ്രകസ്റ്റംസിൽ ഓഫീസർ തസ്തികയിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കിഴുത്തള്ളിയിലെ പോലീസ് ക്വാട്ടേർസിൽ താമസിക്കുന്ന അശ്വനി വി. നായരുടെ പരാതിയിലാണ് സി.എം. ബബിജ, ഷൈനി, അതുൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ജോലി വാഗ്ദാനം നൽകി പരാതിക്കാരിയിൽ നിന്നും 2023 ഏപ്രിൽ 23 മുതൽ വിവിധ ദിവസങ്ങളിലായി 5, 50,000 രൂപ മൂന്നാം പ്രതിയുടെ രണ്ടു ബേങ്ക് അക്കൗണ്ടുകളിൽ അയപ്പിച്ച് പണം കൈപ്പറ്റിയ ശേഷം കസ്റ്റംസിൽ ജോലിയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






