തോട്ടടയിൽ പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Screenshot
തോട്ടട: കണ്ണൂർ – തലശേരി ദേശീയപാതയിൽ നടാൽ ഒ.കെ. യു.പി. സ്കൂളിന് സമീപം മിനി പിക്കപ്പ് വാൻ മറിഞ്ഞു. ബുധനാഴ്ച (ജൂലൈ 1) പുലർച്ചെ 5:50-ഓടെയായിരുന്നു അപകടം.
തമിഴ്നാട്ടിലെ ട്രിച്ചിയിൽനിന്ന് കണ്ണൂരിലേക്ക് ഇളമ്പക്കയുമായി (കക്ക) വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ എടക്കാട് പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് അടുത്തിടെയായി തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാല ദേശീയപാത ബൈപ്പാസിൽ കെ.എസ്.ആർ.ടി.സി. ബസ് ഡിവൈഡറിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റതും ഈ പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നു.







