162 പാക്കറ്റ്പാൻമസാല പിടികൂടി

Screenshot
മഞ്ചേശ്വരം: നിരോധിത പുകയില ഉൽപ്പന്ന വിൽപനക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഹൊസങ്കടി കള്ള് ഷാപ്പിന് സമീപത്തെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന ഉത്തർപ്രദേശ് ഷാജഹാൻപുർ സർജപൂർ സ്വദേശി വാക്കീൽ സോങ്കറിനെ (38) യാണ് എസ്.ഐ.വൈഷ്ണവ് രാമചന്ദ്രനും സംഘവും പിടികൂടിയത്. ഉപ്പള പത്വടിയിലെ ഫ്രൂട്സ് കടയ്ക്ക് സമീപത്തെ മുറുക്കാൻ പീടികയിൽ വെച്ചാണ് 162 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടിയത്.









