കണ്ണൂർ സർവ്വകലാ ശാലയിലേക്ക് എസ്.എഫ്.ഐ മാർച്ച്; കാവിവൽക്കരണ ത്തിനെതിരെ ശക്തമായ പ്രതിഷേധം

Screenshot
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ അക്കാദമിക് – ഭരണ പ്രതിസന്ധികൾക്കും കാവിവൽക്കരണ നീക്കങ്ങൾക്കുമെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സർവ്വകലാശാലയുടെ പ്രവർത്തനം സംഘപരിവാർ അജണ്ടകൾക്ക് വഴങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പ്രധാന ആവശ്യങ്ങൾ:
കണ്ണൂർ സർവ്വകലാശാലയിലെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക.
പീഡന ആരോപണവിധേയനായ പോണ്ടിച്ചേരി സർവ്വകലാശാലയിലെ അധ്യാപകനെ സുപ്രധാന ചുമതലയിൽ നിന്ന് നീക്കം ചെയ്യുക.
അമിതമായ ഫീസ് വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക.
അധ്യാപക ഇന്റർവ്യൂ ഫലത്തിൽ വി.സി ഇടപെട്ട് ആർ.എസ്.എസ് അനുകൂലികളെ നിയമിക്കാനുള്ള നീക്കം അംഗീകരിക്കില്ല.
വിദ്യാർഥികളെ ദുരിതത്തിലാക്കുന്ന ഡിപ്പാർട്ട്മെന്റ് ഷിഫ്റ്റിംഗ് നടപടികളിൽ നിന്ന് പിന്മാറുക.
നേതൃത്വം:
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, കെ.പി. അലീഷ, അഖില ടി.പി., ടി.പി. ആദർഷ് തുടങ്ങിയവർ നേതൃത്വം നൽകി.







