കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
കണ്ണപുരം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. ഇന്നലെ വൈകുന്നേരം 4.30 മണിയോടെ വാഹന പരിശോധനക്കിടെ കെ. കണ്ണപുരം സിദ്ധിഖ് പള്ളിക്ക് സമീപം പച്ച മുക്ക് വെച്ചാണ് കെ എൽ. 13. എ.ഇ. 323 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന 16കാരനെ എസ്.ഐ.പി.രാജനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടു ത്തപോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത മാതാവ് കെ. കണ്ണപുരത്തെ ബൈത്തുൽഹാദിയിലെകെ പി ഫൗസിയക്കെതിരെ കേസെടുത്തു.







