ബസിൽ നിന്നും യാത്രക്കാരിയുടെ പണവും രേഖകളും മോഷ്ടിച്ചു

ഇരിട്ടി: ബസ് യാത്രക്കിടെ യുവതിയുടെ പണവും രേഖകളുമടങ്ങിയ ബേഗ് മോഷണം പോയി. വയനാട്മീനങ്ങാടി സ്വദേശിനി എൻ. എസ്. ശിൽപയുടെ ബാഗ് ആണ് മോഷണം പോയത്. 25 ന് വൈകുന്നേരം 5.55മണിക്ക് പരാതിക്കാരി യാത്ര ചെയ്തിരുന്ന വെള്ളരിക്കുണ്ട് സുൽത്താൻബത്തേരി കെ എസ് ആർടി.സി ബസ് ഇരിട്ടി ബസ് സ്റ്റാൻ്റിൽ ടയർ പഞ്ചറായി യാത്രക്കാരെ ഇറക്കി ടയർ മാറ്റുന്ന സമയം പരാതിക്കാരി സീറ്റിൽ വെച്ച വിലപിടിപ്പുള്ള രേഖകളും 1500 രൂപയും അടങ്ങിയ പേഴ്സും സൂക്ഷിച്ച ഷോൾഡർ ബാഗ് ആണ് മോഷണം പോയത്. തുടർന്ന് ഇരിട്ടി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






