LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 26, 2026

കല മനുഷ്യമനസ്സുകളിലെ അഴുക്കുകളെ നീക്കും : ടി.കെ. ഗോവിന്ദൻ എം എൽ എ.

0
0a91e9ee-9008-4428-b8cb-3659543d4665
Spread the love

പയ്യന്നൂർ: കല മനുഷ്യ മനസ്സുകളിലെ അഴുക്കുകളെ നീക്കം ചെയ്യുമെന്ന് ടി.കെ. ഗോവിന്ദൻ എം എ എ . ചെമ്പ്രകാനത്തെ ചിത്രശില്പകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കെ.ജി.സി.ഇ ഫൈൻ ആർട്സ് ആൻഡ് ആനിമേഷൻ രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിനന്ദ് സന്തോഷിന്റെ സൂര്യോദയം എന്ന ചിത്രശില്പ പ്രദർശനം ഗാന്ധി പാർക്കിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലകൾ മനുഷ്യമനസിലെ മാലിന്യങ്ങളെയും മറ്റു കറകളെയും കഴുകി മാനസികാരോഗ്യ ഉല്ലാസം പകരുന്ന മെഡിസിനാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിസ്റ്റ് രവീന്ദ്രൻ അധ്യക്ഷനായിരുന്നു.
ഡോ. എ കെ വേണുഗോപാലൻ, ഫാദർ ജോൺ മുണ്ടോളിക്കൽ പയ്യന്നൂർ പള്ളി വികാരി, പയ്യന്നൂർ ലയൺസ് ക്ലബ് പ്രസിഡന്റ് പി വി മനോഹരൻ, തൃക്കരിപ്പൂർ ലയൺസ് ക്ലബ് പ്രസിഡണ്ട് പി എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോക്ടർ ബാലകൃഷ്ണൻ വള്ളിയോട്ട് സ്വാഗതവും ചിത്രശില്പ കലാ അക്കാദമി പി.ടി.എ പ്രസിഡണ്ട് സന്തോഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!