റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു

Screenshot
വളപട്ടണം :റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽ ഓണപ്പറമ്പ സ്വദേശി ടി.വി. വൈഷ്ണവിൻ്റെ (23) പരാതിയിലാണ് തിരുവനന്തപുരം സ്വദേശി സി.വൈ. ജോബിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. 2025 ഡിസംബർ ഒന്നു മുതൽ 2026 ജനുവരി 31 വരെയുള്ള കാലയളവിൽ പല തവണകളായി പരാതിക്കാരനിൽ നിന്നും ബന്ധുക്കളായ ടി.വി സജ്ന , കെ. ദീപിക, എം.രാഹുൽ, ആകാശ്, ആദർശ് എന്നിവരിൽ നിന്നുമായി പ്രതി റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 1,50,000 രൂപ വാങ്ങിയ ശേഷം ജോലിയോ വാങ്ങിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






