LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 24, 2026

ഇരിട്ടി വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി; ഉള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രം

0
Screenshot

Screenshot

Spread the love

ഇരിട്ടി: വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ സെമിത്തേരി കല്ലറയെ ചൊല്ലിയുണ്ടായിരുന്ന ദുരൂഹതയ്ക്ക് വിരാമം. പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചു. കല്ലറയിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ:

2006-ലും 2015-ലും അടക്കം ചെയ്ത മൃതദേഹങ്ങൾ മാത്രമാണ് കല്ലറയിൽ ഉള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. ആദ്യം അടക്കം ചെയ്ത മറിയയുടെ ശവപ്പെട്ടിയിൽ ഉണ്ടായിരുന്ന പായയും മറ്റും പുറത്തുവന്നതാകാം സംശയങ്ങൾക്ക് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്.

കഴിഞ്ഞ 13-ാം തീയതി മറ്റൊരു ശവമടക്കിനായി കല്ലറ തുറന്നപ്പോഴാണ് ദുരൂഹതകൾക്ക് തുടക്കമായത്. പള്ളി അധികൃതരും വിശ്വാസികളും കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടതോടെ പോലീസ് ഇടപെടുകയും കല്ലറ തുറന്ന് പരിശോധിക്കുകയുമായിരുന്നു. കല്ലറയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന ആശങ്കകൾ നീങ്ങിയതിന്റെ ആശ്വാസത്തിലാണ് പള്ളി അധികൃതർ. പള്ളി രേഖകളിലുള്ള മൃതദേഹങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് ബോധ്യപ്പെട്ടതായി പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നേൽ വ്യക്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!